എം. സി. വൈ. എം അടൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന യുവോത്സവ് 2024 ൽ  കലാമത്സരത്തിൽ അടൂർ തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്ക പള്ളി  രണ്ടാം സ്ഥാനം നേടി. കെവിൻ ജേക്കബ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത് ഇടവകയ്ക്ക് അഭിമാനമായിമാറി.

വിവിധ ഇനങ്ങളിൽ മത്സരിച്ചു വിജയിച്ചവരേയും കലാതിലകത്തിനെയും ഇന്നു വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക അനുമോദിച്ചു.