അടൂർ തിരുഹൃദയ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾ 2023 നവംബർ 25 ശനിയാഴ്ച്ച വൈകിട്ട് 6:00 മണിക്ക് അത്യഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാനയോടുകൂടി സമാരംഭിക്കുകയാണ്. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നവതി ദീപം തെളിയിക്കലും നവതിവർഷ കർമ്മപരിപാടികളുടെ ഉൽഘാടനവും ബാവാതിരുമേനി നിർവ്വഹിക്കും. ശേഷം സ്നേഹവിരുന്നോടുകൂടി നവതി ഉൽഘാടന ചടങ്ങുകൾ സമാപിക്കും.