പുനരൈക്യവാർഷികത്തിൽ പങ്കെടുക്കുന്നതിന് അടൂരിൽ നിന്നും യാത്രാസൗകര്യം

മൂവാറ്റുപുഴയിൽ നടക്കുന്ന പുനരൈക്യ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി അടൂർ വൈദിക ജില്ലാ MCA ഒരു വാഹനം ക്രമീകരിക്കുന്നു. താൽപര്യമുള്ളവർ MCA ജില്ലാ സെക്രട്ടറി ജോജൻ ജോർജുമായി (+919446812040) ബന്ധപ്പെടുക.

93-ആം പുനരൈക്യ വാർഷികം 2023 സെപ്റ്റംബർ 20, 21 തീയതികളിൽ മൂവ്വാറ്റുപുഴയിൽ

മലങ്കര കത്തോലിക്കാ സഭയുടെ 93-ആം പുനരൈക്യ വാർഷികം 2023 സെപ്റ്റംബർ 20, 21 തീയതികളിൽ മൂവ്വാറ്റുപുഴ മാർ ഈവാനിയോസ് നഗറിൽ (വിമലഗിരി ബിഷപ്പ് ഹൗസ്) നടക്കുന്നു.

അടൂർ തിരുഹൃദയ ദേവാലയത്തിൽ ഓണാഘോഷം

അടൂർ തിരുഹൃദയ ദേവാലയത്തിൽ ഓണാഘോഷം 2023 സെപ്തംബർ 3 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തുന്നതിന് തീരുമാനിച്ചു. ചില വിനോദപരിപാടികളും ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും. പലരും ഓണാവധി പ്രമാണിച്ചു യാത്രകളിലും മറ്റുമായി സ്ഥലത്തില്ലായെങ്കിലും സെപ്തംബർ 3 ന് എല്ലാവരും എത്തിച്ചേർന്നു ഓണാഘോഷം വിജയകരമാക്കണമെന്നു വികാരിയച്ചൻ അഭ്യർത്ഥിച്ചു.

അടൂർ എം.സി.വൈ.എം യൂണിറ്റിൻറ്റെ കൈയെഴുത്തു മാസികയ്ക്കു ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

എം.സി.വൈ.എം അംഗങ്ങൾ തയ്യാറാക്കിയ കൈയെഴുത്തു മാസിക ‘മിയാസിൻ’ 2023 ആഗസ്റ്റ് 20 ഞായറാഴ്ച്ച വിശുദ്ധ കുർബ്ബാനക്കു ശേഷം വികാരിയച്ചൻ പ്രകാശനം ചെയ്തു. MCYM ജില്ലാതല രചനാ മത്സരമായ തൂലിക 2023 ൽ ഒന്നാം സ്ഥാനം ഈ മാസിക നേടിയിരിക്കുന്നു. എഡിറ്റോറിയൽ ബോർഡംഗങ്ങളേയും മാസിക തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ എം.സി.വൈ.എം അംഗങ്ങളേയും വികാരിയച്ചൻ അഭിനന്ദിച്ചു. മാസികയുടെ ഓൺലൈൻ പതിപ്പ് താഴെ കൊടുക്കുന്ന ലിങ്കിൽ ലഭ്യമാണ്. മാസിക വായിക്കുന്നതിനു ക്ലിക്ക് ചെയ്യുക