ഇടവകയിലെ എം.സി.വൈ.എം ന് മികച്ച നേട്ടം
എം. സി. വൈ. എം അടൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന യുവോത്സവ് 2024 ൽ കലാമത്സരത്തിൽ അടൂർ തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്ക പള്ളി രണ്ടാം സ്ഥാനം നേടി. കെവിൻ ജേക്കബ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത് ഇടവകയ്ക്ക് അഭിമാനമായിമാറി. വിവിധ ഇനങ്ങളിൽ മത്സരിച്ചു വിജയിച്ചവരേയും കലാതിലകത്തിനെയും ഇന്നു വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക അനുമോദിച്ചു.
റോസ് വില്ലയിൽ ബാബുക്കുട്ടി.വി നിര്യാതനായി
സെൻറ്റ് തോമസ് (ആനന്ദപ്പള്ളി) പ്രാർത്ഥനായോഗത്തിൽ റോസ് വില്ലയിൽ ബാബുക്കുട്ടി.വി (63) നിര്യാതനായി, സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മമക്കൾ : ബിബിൻ, ബിജി
തടവിളയിൽ പുത്തൻവീട്ടിൽ റെനിമോൻ നിര്യാതനായി
സെന്റ് ജൂഡ് പ്രാർത്ഥനായോഗത്തിൽ തടവിളയിൽ പുത്തൻവീട്ടിൽ റെജിയുടെയും വത്സമ്മയുടെയും മകൻ റെനിമോൻ നിര്യാതനായി. സംസ്കാരം പിന്നീട്.
പടിഞ്ഞാറ്റക്കര അഡ്വക്കേറ്റ് പി. സി വർഗീസ് നിര്യാതനായി
സെന്റ് ജോൺസ് പ്രാർത്ഥനായോഗത്തിൽ പടിഞ്ഞാറ്റക്കര അഡ്വക്കേറ്റ് പി. സി. വർഗ്ഗീസ് മുതലാളി നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മ വർഗീസ് മകൻ: അനിൽ വർഗീസ് മരുമകൾ: ആദിത്യ കൊച്ചുമകൾ: അമേയ ആദിത്യ അനിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് പരേതന്റെ ഭവനത്തിൽ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
തിരുവിനാൽ ജോൺസൺ വി.ടി നിര്യാതനായി
സെന്റ് സ്റ്റീഫൻസ് പ്രാർത്ഥനായോഗത്തിൽ തിരുവിനാൽ ജോൺസൺ വി.ടി നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: നീന ജോൺസൺമക്കൾ: വർഗീസ് ജെ. ടി, അമല എൽസ ജോൺസൺ
ഇടവക നവതിയാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
2023 നവംബർ 25 ന് അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ ഇടവകയുടെ നവതിയാഘോഷങ്ങൾ നവതിദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു. വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഒരു വർഷത്തെ കർമ്മപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. നവതിയാഘോഷങ്ങളെക്കുറിച്ചു MCYM അംഗങ്ങൾ തയ്യാറാക്കിയ ഹൃസ്വ വീഡിയോ ബാവാതിരുമേനി പ്രകാശനം ചെയ്തു.
ദേവാലയ നവതി ആഘോഷങ്ങൾ
അടൂർ തിരുഹൃദയ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾ 2023 നവംബർ 25 ശനിയാഴ്ച്ച വൈകിട്ട് 6:00 മണിക്ക് അത്യഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാനയോടുകൂടി സമാരംഭിക്കുകയാണ്. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നവതി ദീപം തെളിയിക്കലും നവതിവർഷ കർമ്മപരിപാടികളുടെ ഉൽഘാടനവും ബാവാതിരുമേനി നിർവ്വഹിക്കും. ശേഷം സ്നേഹവിരുന്നോടുകൂടി നവതി ഉൽഘാടന ചടങ്ങുകൾ സമാപിക്കും.
കിണറുവിളതാഴേതിൽ ജോർജ്കുട്ടി നിര്യാതനായി
സെന്റ് ജൂഡ് പ്രാർത്ഥനായോഗാംഗം കിണറുവിളതാഴേതിൽ ജോർജ്കുട്ടി (70) നിര്യാതനായി. സംസ്കാരം നാളെ (20-നവംബർ) 2 മണിക്ക്. ഭാര്യ: അന്നമ്മ ജോർജ് മക്കൾ: റെജി ജോർജ്, റോയി, റീന മരുമക്കൾ: സോജി റെജി, അനുപ്രിയ പരേതൻ ദീർഘകാലം ഹോളി ഏൻജൽസ് സ്കൂൾ സ്റ്റാഫ് അംഗമായിരുന്നു. ഇടവകയുടെ അനുശോചനം അറിയിക്കുന്നു. മൃതദേഹം ഭവനത്തിൽ മൊബൈൽ മോർച്ചറിയിൽ.
കോണത്ത് തെക്കേതിൽ ഗീവർഗീസ് മാത്തുക്കുട്ടി (80) നിര്യാതനായി
പന്നിവിഴ കോണത്ത് തെക്കേതിൽ ഗീവർഗീസ് മാത്തുക്കുട്ടി നിര്യാതനായി. പന്നിവിഴ സെന്റ് ജോസഫ് പ്രാർത്ഥനാ യോഗത്തിലെ അംഗമാണ് പരേതൻറ്റെ കുടുംബം. ഭാര്യ: പരേതയായ മേരിക്കുട്ടി മക്കൾ: സാബു, ബിനു മരുമക്കൾ: സാനിയ, അമല സംസ്കാരം പിന്നീട്.
പോളച്ചിറക്കൽ പി.ജെ ഉമ്മൻ (83) നിര്യാതനായി
പോളച്ചിറക്കൽ പി.ജെ ഉമ്മൻ (അനിയൻകുഞ്ഞ് ) നിര്യാതനായി. ഇടവകയിലെ സെന്റ് ജോൺസ് പ്രാർത്ഥനായോഗാംഗമാണ്. ഭാര്യ: പരേതയായ പൊന്നമ്മ (പടിഞ്ഞാറ്റേക്കര).മക്കൾ: ഷിബു ജോൺ, നെബു ഉമ്മൻ.മരുമക്കൾ: ബെറ്റ്സി മറിയം കുര്യാക്കോസ്, ധന്യ രാജൻ. സംസ്കാരം 2023 ഒക്ടോബർ 29 ഞായറാഴ്ച്ച 12 മണിക്ക്.