പാദ്രേ പിയോ തിരുനാൾ സെപ്റ്റംബർ 23ന്

വി. പാ ദ്രേ പിയോയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കേരളത്തിലെ ഏക ദേവാലയമാണ് അടൂർ തിരുഹൃദയപ്പള്ളി. 23 ന് രാവിലെ 6.30 ന് ഫാ. ശാന്തൻ ചരുവിൽ, ഫാ. ക്ലിം പരുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ സമൂഹബലി നടന്നു.വി.പി ദ്രേ പിയോയുടെ നൊവേനയ്ക്കു ശേഷം നേർച്ചവിതരണം നടത്തി.

പുനരൈക്യവാർഷികത്തിൽ പങ്കെടുക്കുന്നതിന് അടൂരിൽ നിന്നും യാത്രാസൗകര്യം

മൂവാറ്റുപുഴയിൽ നടക്കുന്ന പുനരൈക്യ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി അടൂർ വൈദിക ജില്ലാ MCA ഒരു വാഹനം ക്രമീകരിക്കുന്നു. താൽപര്യമുള്ളവർ MCA ജില്ലാ സെക്രട്ടറി ജോജൻ ജോർജുമായി (+919446812040) ബന്ധപ്പെടുക.

93-ആം പുനരൈക്യ വാർഷികം 2023 സെപ്റ്റംബർ 20, 21 തീയതികളിൽ മൂവ്വാറ്റുപുഴയിൽ

മലങ്കര കത്തോലിക്കാ സഭയുടെ 93-ആം പുനരൈക്യ വാർഷികം 2023 സെപ്റ്റംബർ 20, 21 തീയതികളിൽ മൂവ്വാറ്റുപുഴ മാർ ഈവാനിയോസ് നഗറിൽ (വിമലഗിരി ബിഷപ്പ് ഹൗസ്) നടക്കുന്നു.

അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ ഓണാഘോഷം……..

അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിലെ ഇടവക തലത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 3 ന് ഹോളി ഏഞ്ചൽസ്‌ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ഇടവകാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വ്യത്യസ്തമായ മത്സരങ്ങൾ എന്നിവ ഓണാഘോഷത്തിന് കൊഴുപ്പ് കൂട്ടി. വിപുലമായ ഓണാസദ്യയിൽ 750 ഓളം ആളുകൾ പങ്കെടുക്കുകയുണ്ടായി.

എട്ടുനോമ്പാചരണം – സെപ്റ്റംബർ 1 മുതൽ 8 വരെ

അടൂർ തിരുഹൃദയ ദേവാലയത്തിലെ എട്ടുനോമ്പാചരണം സെപ്റ്റംബർ 1 വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ 8 വെള്ളിയാഴ്ച വരെ താഴെ പറയുന്ന കാര്യപരിപാടികളോടെ നടത്തുന്നു. സെപ്റ്റംബർ 1, 2, 4, 5, 6 സെപ്റ്റംബർ 3 ഞായർ സെപ്റ്റംബർ 7 വ്യാഴം സെപ്റ്റംബർ 8 വെള്ളി

അടൂർ തിരുഹൃദയ ദേവാലയത്തിൽ ഓണാഘോഷം

അടൂർ തിരുഹൃദയ ദേവാലയത്തിൽ ഓണാഘോഷം 2023 സെപ്തംബർ 3 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തുന്നതിന് തീരുമാനിച്ചു. ചില വിനോദപരിപാടികളും ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും. പലരും ഓണാവധി പ്രമാണിച്ചു യാത്രകളിലും മറ്റുമായി സ്ഥലത്തില്ലായെങ്കിലും സെപ്തംബർ 3 ന് എല്ലാവരും എത്തിച്ചേർന്നു ഓണാഘോഷം വിജയകരമാക്കണമെന്നു വികാരിയച്ചൻ അഭ്യർത്ഥിച്ചു.