വിൻസെൻറ്റ് ഡി പോൾ സൊസൈറ്റിയുടെ അടൂർ തിരുഹൃദയപ്പള്ളിയിലെ എസ്.എച്ച്. കോൺഫറൻസും മദർ തെരേസ കോൺഫറൻസും സംയുക്തമായി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

32 പാവപ്പെട്ട കൂടുംബങ്ങൾക്കു് ആയിരം രൂപാ വീതം വിലയുള്ള അരിയും പലവ്യഞ്ജനവും പച്ചക്കറികളും അടങ്ങുന്ന ഓണക്കിറ്റുകളാണ് വിതരണം ചെയ്തത്. 27-08-2023 ഞായറാഴ്ച്ച 10:30 ന് ബഹു. വികാരി ശാന്തൻ ചരുവിലച്ചൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

വിൻസെൻറ്റ് ഡി പോൾ സൊസൈറ്റിയുടെ രണ്ടു കോൺഫെറൻസുകളിലെയും അംഗങ്ങളും സേവനതല്പരരായ ചില ഇടവകാംഗങ്ങളുമാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. വിൻസൻഷ്യൻ പ്രവർത്തകർ ശ്രീ. മാത്യു ഡാനിയേൽ, ശ്രീ. കെ. വി ജോൺ, ശ്രീ. എൻ. ഐ അലക്സാണ്ടർ, ശ്രീ. റോയി ജോർജ്, ശ്രീ. വർഗീസ് ടി.കെ, ശ്രീ. മത്തായി പി.വി, ശ്രീ. മോഹൻ ജോയി മുതലായവർ കിറ്റു വിതരണം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. സഹകരിച്ച എല്ലാവരേയും വികാരിയച്ചൻ അനുമോദിച്ചു.

3 Responses

Leave a Reply

Your email address will not be published. Required fields are marked *