അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിലെ ഇടവക തലത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 3 ന് ഹോളി ഏഞ്ചൽസ് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ഇടവകാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വ്യത്യസ്തമായ മത്സരങ്ങൾ എന്നിവ ഓണാഘോഷത്തിന് കൊഴുപ്പ് കൂട്ടി. വിപുലമായ ഓണാസദ്യയിൽ 750 ഓളം ആളുകൾ പങ്കെടുക്കുകയുണ്ടായി.