വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ സെപ്റ്റംബർ 27

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധനായി 1737 ൽ പോപ്പ് ലിയോ പതിമൂന്നാമൻ പ്രഖ്യാപിച്ച സെന്റ് വിൻസെന്റ് ഡി പോൾ നിര്യാതനായത് 1660 സെപ്റ്റംബർ 27 നാണ്. 1833 ൽ ഫ്രഡറിക്ക് ഓസാനാം സ്ഥാപിച്ച ജീവകാരുണ്യ പ്രസ്ഥാനത്തിന് വിൻസെന്റ് ഡി പോൾ സൊസൈറ്റി എന്ന് നാമകരണം ചെയ്യുവാൻ ഇടയായത് ഈ വിശുദ്ധന്റെ കർമ്മ പന്ഥാവ് പിന്തുടരുന്നതിനും ഓർമ്മ നിലനിർത്തുന്നതിനുമാണ്. അടൂർ തിരിഹൃദയ ദേവാലയത്തിൽ 2023 സെപ്റ്റംബർ 27 (ബുധൻ) രാവിലെ 6:30 ന് വിശുദ്ധന്റെ തിരുനാൾകുർബാനയും അടൂർ വിൻസെന്റ് […]

വിൻസെൻറ്റ് ഡി പോൾ സൊസൈറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു

വിൻസെൻറ്റ് ഡി പോൾ സൊസൈറ്റിയുടെ അടൂർ തിരുഹൃദയപ്പള്ളിയിലെ എസ്.എച്ച്. കോൺഫറൻസും മദർ തെരേസ കോൺഫറൻസും സംയുക്തമായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. 32 പാവപ്പെട്ട കൂടുംബങ്ങൾക്കു് ആയിരം രൂപാ വീതം വിലയുള്ള അരിയും പലവ്യഞ്ജനവും പച്ചക്കറികളും അടങ്ങുന്ന ഓണക്കിറ്റുകളാണ് വിതരണം ചെയ്തത്. 27-08-2023 ഞായറാഴ്ച്ച 10:30 ന് ബഹു. വികാരി ശാന്തൻ ചരുവിലച്ചൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വിൻസെൻറ്റ് ഡി പോൾ സൊസൈറ്റിയുടെ രണ്ടു കോൺഫെറൻസുകളിലെയും അംഗങ്ങളും സേവനതല്പരരായ ചില ഇടവകാംഗങ്ങളുമാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. വിൻസൻഷ്യൻ […]