Sacred Heart Church Adoor

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ

ഭാഗം - 13


അഭിഷേകാനന്തരം

By SHM Joseph August 17, 2025 10 min read
Featured Image

കാതോലിക്ക ബാവയുടെയും മെത്രാൻ്റെയും വാഴിക്കൽചടങ്ങിനു ശേഷം വലിയൊരു ജനസഞ്ചയത്തിനു മുൻപാകെ അനുമോദന സമ്മേളനം നടന്നു. സമ്മേളനാവസാനത്തിൽ മാർ ഇവാനിയോസ് നടത്തിയ അതിദീർഘമായ മറുപടി പ്രസംഗത്തിൽ സഭയിലെ ഭിന്നതയും അവയൊക്കെ പരിഹരിച്ച്, ഒരിടയനും ഒരു തൊഴുത്തും എന്നതിലേക്ക് എത്തിച്ചേരേണ്ടതിൻ്റെ ആവശ്യകതയും മാർഗങ്ങളും എടുത്തു പറഞ്ഞു.

അന്ത്യോക്യൻ പാത്ര യർക്കീസ് അബ്ദുള്ളയുടെ മലങ്കര സന്ദർശനത്തെ തുടർന്നാണ് യാക്കോബായ സഭയിൽ ഭിന്നതകൾ ആരംഭിക്കുന്നത്. മലങ്കര സഭയും അന്ത്യോക്യയും തമ്മിൽ മുൻപില്ലാതിരുന്ന, ലൗകികാധികാരങ്ങൾ പാത്രിയർക്കീസിന് ഉടമ്പടിയായി നൽകണമെന്ന നിബന്ധന, മലങ്കര മെത്രാപ്പോലീത്ത നിരസിച്ചതിനെ തുടർന്ന് ദിവന്നാസ്യോസ് മെത്രാപ്പോലിത്തയെ പാത്രിയർക്കീസ് മുടക്കി. തുടർന്ന് മലങ്കരയിൽ എത്തിയ അബ്ദദ് മിശിഹാ പാത്രിയർക്കീസ് മുടക്ക് തീർക്കുകയും വളരെക്കാലമായി മലങ്കര സഭ ആവശ്യപ്പെട്ടു കൊണ്ടിരുന്ന കാതോലിക്കേറ്റ് സിം ഹാസനം സ്ഥാപിച്ചു കൊടുക്കുകയും ചെയ്തു.

കാതോലിക്കാ സിംഹാസനം എന്നത് പാത്രിയർക്കീസിൻ്റെ അധികാരത്തിനു വിധേയമായ ഒരു സ്ഥാപനമാണെന്നും ഇത് താൻ മാത്രം താത്പര്യമെടുത്തു സൃഷ്ടിച്ചതല്ലെന്നും മുൻകാലത്തുതന്നെ ഇതിനുള്ള നിവേദനങ്ങൾ മലങ്കര സഭയിൽ നിന്നും അബ്ദദ് മിശിഹാ പാത്രിയർക്കീസിന് പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലങ്കരയിലെത്തി ആ ആവശ്യം അദ്ദേഹം നിവർത്തിക്കുകയാണുണ്ടായത്. അബ്ദദ് മിശിഹാ പാത്രിയർക്കീസ് പൂർണമായും കാനോനിക അധികാരങ്ങളുള്ള പാത്രിയർക്കീസാണെന്നും തുർക്കി സുൽത്താൻ സ്ഥാന ഭ്രഷ്ടനാക്കിയാൽ ശ്ലൈഹികമായ അധികാരങ്ങൾ നഷ്ടമാവുകയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സഭയിലെ ഭിന്നതകൾ പരിഹരിക്കാനായി മെത്രാന്മാരും വൈദികരും ജനങ്ങളും ഒരുമിക്കണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു. സഭക്കും ജനങ്ങൾക്കും ആവശ്യമുള്ളത് യഥാർത്ഥ ദൈവഭക്തിയാണെന്ന് തനിക്കു ബോദ്ധ്യപ്പെട്ടതിനാലാണ് അതിനു സഹായകമായ സന്യാസത്തിൻ്റെ വഴിയിലേക്ക് താൻ തിരിയുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

താൻ മെത്രാൻ സ്ഥാനം സ്വീകരിച്ചത് സഭയിലെ ഏതെങ്കിലു മൊരു വിഭാഗത്തിൻ്റെ താത്പര്യസംരക്ഷണത്തിനു വേണ്ടിയല്ലെന്നും ബഥനി എന്ന സ്വതന്ത്ര സന്യാസ സ്ഥാപനത്തിലൂടെ ഒരിടയനിലേക്കും ഒരു തൊഴുത്തിലേക്കും മലങ്കര സഭാംഗങ്ങളെ മുഴുവൻ എത്തിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ മെത്രാൻ സ്ഥാനം ഇതിനുപകരിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

പാത്രിയർക്കീസുമായി സംഭാഷണം നടത്തി സഭയിലെ ഭിന്നത അവസാനിപ്പിക്കാൻ പുതിയ കാതോലിക്കാ ബാവക്കു കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു. മേൽ പ്രസംഗത്തിൻ്റെ പൂർണരൂപം ബഥനി മാസികയുടെ 1925 ജൂൺ ലക്കം 195 മുതൽ235 വരെ പേജുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. മേൽ പ്രസംഗത്തെ വളച്ചൊടിച്ച് പാത്ര യർക്കീസ് പക്ഷക്കാരനായ യൂലിയോസ് മെത്രാനും സഹായികളായ മറ്റു ചില മെത്രാന്മാരും ചേർന്ന് അന്ത്യോക്യൻ പാത്രിയർക്കീസിന് കത്തയച്ചു. ഇവാനിയോസ്മെത്രാൻ നടത്തിയ പ്രസംഗത്തെ, പാത്രിയർക്കീസിനെതിരായ കലാപം എന്ന രീതിയിലാണ് അവർ അവതരിപ്പിച്ചത്.

എന്നാൽ തിരുമേനിയുടെ പ്രസംഗത്തിലുടനീളം അന്ത്യോക്യൻസിംഹാസനവും മലങ്കരയിലെ യാക്കോബായ സഭാവിഭാഗങ്ങളും പരസ്പരം അംഗീകരിച്ച് യോജിപ്പിൽ എത്തണമെന്നു തന്നെയായിരുന്നു ആഹ്വാനം. യൂലിയോസ് മെത്രാൻ്റെ കത്തു ലഭിച്ചയുടൻ തന്നെ അബദുള്ള പാത്ര യർക്കീസിൻ്റെ പിൻഗാമിയായി സ്ഥാനാരോഹണം ചെയ്തിരുന്ന ഏലിയാസ് പാത്രയക്കീസ് കോപാവിഷ്ടനായി, പുതിയ കാതോലിക്കാ ബാവയെയും പുതിയ മെത്രാനെയും ശപിക്കുകയും മുടക്കുകയും ചെയ്തു കൊണ്ട് കല്പന പുറപ്പെടുവിച്ചു. പ്രസ്തുത കല്പനയിൽ ഉപയോഗിച്ചിരുന്ന ഭാഷ തികച്ചും മ്ലേച്ഛമായിരുന്നു. ഇതിലെ ഭാഷാ പ്രയോഗങ്ങൾ മാർ ഈവാനിയോസ് തിരുമേനിക്ക് അത്യന്തം വേദനയുളവാക്കി. പിന്നീടുണ്ടായ പുനരൈക്യ പരിശ്രമങ്ങളിൽ അന്ത്യോക്യൻ കത്തോലിക്കാ പാത്രിയർക്കീസിൽ നിന്നും മാർപ്പാപ്പയിൽ നിന്നും ഉണ്ടായ സ്നേഹോഷ്മളമായ പെരുമാറ്റവും വാക്കുകളും കത്തോലിക്കാ സഭയുമായി അടുക്കുന്നതിന് വളരെയേറെ പ്രേരകമായി.

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15