മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 18
പുത്തൻ കൂറിലെ പുതിയ സഭകൾ
മാർ ഇവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള പുനരൈക്യ നടപടികളെപ്പറ്റി ചിന്തിക്കുന്നതിനു മുൻപ് പുത്തൻകൂർ വിഭാഗത്തിലുണ്ടായ ഏതാനും പിളർപ്പുകളെപ്പറ്റിയും പുതിയ പ്രാദേശിക സഭകളുടെ ഉദ്ഭവത്തെപ്പറ്റിയും കൂടി അറിഞ്ഞിരിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു.
1 തോഴിയൂർ സഭ
1761 ൽ അഞ്ചാം മാർത്തോമ്മയിൽ നിന്നുമാണ് ആറാം മാർത്തോമ്മക്ക് കൈവെയ് പുലഭിച്ചത്. ശ്ലൈഹിക പിന്തുടർച്ചയില്ലാത്ത അസാധുവായ പട്ടം എന്ന സംശയത്തിൽ ആറാം മാർത്തോമ്മ പശ്ചിമേഷ്യയിൽ നിന്നും രണ്ട് യാക്കോബായ മെത്രാന്മാരായ മാർ ഇവാനിയോസ്, മാർ ഗ്രിഗോറിയോസ് എന്നിവരെ മലങ്കരയിലേക്ക് ക്ഷണിച്ചു വരുത്തുകയും അവരിൽ നിന്നും ശെമ്മാശപട്ടം മുതൽ എല്ലാ പട്ടങ്ങളും ഒരുമിച്ച് സ്വീകരിച്ച് മെത്രാനായി തീരുകയും ചെയ്തു. (മുൻ അദ്ധ്യായം - ൽ പറഞ്ഞിട്ടുണ്ട്) അദ്ദേഹത്തിനു പട്ടം നൽകിയ സുറിയാനി മെത്രാൻ മാർ ഗ്രിഗോറിയോസ് കേരളത്തിൽ തന്നെ താമസിക്കുകയും, പ്രായാധിക്യത്താൽ അന്ധനായി തീരുകയും ചെയ്തു. കാട്ടുമങ്ങാട്ട് ഗീവറുഗീസ് റമ്പാൻ അദ്ദേഹത്തിൻ്റെ സഹായിയായി പ്രവർത്തിച്ചിരുന്നു. റമ്പാൻ്റെ നിരന്തര പ്രേരണയാൽ മാർ ഗ്രിഗോറിയോസ് കാട്ടുമങ്ങാട്ടുറമ്പാനെ മാർ കൂറിലോസ് എന്ന പേരിൽ 1772 ൽ മെത്രാൻ പട്ടം നൽകി. നിലവിൽ യാക്കോബായ സഭയുടെ മെത്രാനായിരിക്കുന്ന മാർത്തോമ്മയ്ക്കു പുറമെ വാഴിക്കപ്പെട്ട മാർ കൂറിലോസിനെ തിരുവിതാംകൂർ ലെയും കൊച്ചിയിലെയും ഭരണാധികാരികൾ അംഗീകരിച്ചില്ല. അതിനാൽ ബ്രിട്ടീഷ് അധീനതയിലുള്ള മലബാറിലെത്തി അഞ്ഞൂർ എന്ന സ്ഥലത്ത് മാർ കൂറിലോസ് താമസമാക്കി അവിടെ പള്ളി സ്ഥാപിച്ച് മെത്രാനായി ജീവിതകാലം കഴിച്ചു കൂട്ടി. ഇദ്ദേഹത്തിൻ്റെ പിൻഗാമികളാണ് തോഴിയൂർ സഭ' .തോഴിയൂർ സഭാ മെത്രാനായ മാർ കൂറിലോസിനും പിന്തുടർച്ചക്കാർക്കും ലഭിച്ച പട്ടം സാധുവായതായിരുന്നതിനാൽ പിന്നീട് പല യാക്കോബായ മെത്രാന്മാരും പട്ടമേറ്റത് തോഴിയൂർ സഭാ മെത്രാന്മാരിൽ നിന്നുമാണ്. മാർ കൂറിലോസിൻ്റെ മൂന്നാമത്തെ പിൻ ഗാമിയായ പീലക്സിനോസ് രണ്ടാമനാണ്, പുലിക്കോട്ടിൽ മാർ ദിവന്നാസ്യോസ് രണ്ടാമനുമെത്രാൻ പട്ടം നൽകിയത്. ദിവന്നാസ്യോസ് മൂന്നാമനും ദിവന്നാസ്യോസ് നാലാമനും തോഴിയൂർ സഭാ മെത്രാന്മാരിൽ നിന്നുമാണ് മെത്രാൻ പട്ടം ലഭിച്ചത്.ഈ സഭയിൽ പെട്ട പൗലോസ് മാർ പീലക്സിനോസ് 1977 ൽ മലങ്കര കത്തോലിക്കാ സഭയിൽ ചേർന്നു.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
ഭാഗം - 1: ബാല്യംഭാഗം - 2: എം.ഡിസെമിനരി
ഭാഗം - 3: മലങ്കര യാക്കോബായസഭയുടെ വിഭജനം
ഭാഗം- 4: വിഭജനം പൂർണ്ണതയിലേക്ക്
ഭാഗം- 5: വനിതാ വിദ്യാഭ്യാസം
ഭാഗം- 6: സന്യാസം- മിഷണറി പ്രവർത്തനം
ഭാഗം- 7: ആശ്രമ സ്ഥാപനം
ഭാഗം- 8: മുണ്ടൻ മലയിലെ ആശ്രമം
ഭാഗം- 9: ആശ്രമ ജീവിതം
ഭാഗം- 10: ആശ്രമം - തുടർപ്രവർത്തനങ്ങൾ
ഭാഗം- 11: സ്ത്രീ വിദ്യാഭ്യാസവും സന്യാസിനീ സമൂഹവും
ഭാഗം- 12: മെത്രാൻ പദവിയിലേയ്ക്ക്
ഭാഗം- 13: അഭിഷേകാനന്തരം
ഭാഗം- 14: ബഥനിയുടെ സ്വതന്ത്ര മെത്രാൻ
ഭാഗം- 15: പുനരൈക്യ വഴിയിൽ
ഭാഗം- 16: ആറാം മാർത്തോമ്മയുടെ പുനരൈക്യ ശ്രമങ്ങൾ
ഭാഗം- 17: ആറാം മാർത്തോമ്മായ്ക്കു ശേഷം പുനരൈക്യശ്രമങ്ങൾ
ഭാഗം- 18: പുത്തൻ കൂറിലെ പുതിയ സഭകൾ - 1
ഭാഗം- 19: പുത്തൻ കൂറിലെ പുതിയ സഭകൾ - 2