Sacred Heart Church Adoor

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ

ഭാഗം - 20


പുനരൈക്യ ചുവടുകൾ

By SHM Joseph Octoberber 25, 2025 10 min read
Featured Image

ഈ പരമ്പരയുടെ പതിനഞ്ചാം ഭാഗത്തിൽ, കത്തോലിക്കാ സഭയുമായി പുനരൈക്യത്തിന് നടപടികൾ നടത്താനുള്ള ചുമതല മാർ ഇവാനിയോസിനു നൽകാൻ മലങ്കര മെത്രാപ്പോലീത്ത വട്ടശേരിൽ മാർ ദിവന്നാസ്യോസും കാതോലിക്കാ രണ്ടാമനും ഇതര മെത്രാന്മാരും കൂടി സുന്നഹദോസ് ചേർന്ന് തീരുമാനമെടുത്തതായി പറഞ്ഞിരുന്നുവല്ലൊ മുൻകാലത്ത് പുത്തൻകൂർ മലങ്കര മെത്രാന്മാർ പലരും നടത്തിയ പുനരൈക്യശ്രമങ്ങളൊക്കെയും പാളിപ്പോയതിൻ്റെ ചരിത്രം നന്നായറിയുന്നവരായിരുന്നു മെത്രാന്മാർ. സുറിയാനിയും ഇംഗ്ലീഷും കാനോൻ നിയമങ്ങളും നന്നായറിയുന്ന മാർ ഇവാനിയോസ് എല്ലാം നന്നായി ചെയ്യുമെന്ന വിശ്വാസമായിരുന്നു മെത്രാപ്പോലീത്തമാർക്ക്. അന്ത്യോക്യൻ യാക്കോബായ പാത്ര യർക്കീസുമാരുടെ പെരുമാറ്റരീതികളും കേരള സഭയ്ക്കുള്ളിൽത്തന്നെയുള്ളവരുടെ പരസ്പര വിയോജിപ്പുകളും കത്തോലിക്ക സഭയുമായി കൂടിച്ചേരാൻ മെത്രാന്മാരെ പേരിപ്പിച്ചു.

വട്ടിപ്പണക്കേസിലെ പരാജയവും അന്ത്യോക്യൻ പാത്രിയർക്കീസിൻ്റെ മുടക്കു ഭീഷണികളും വട്ടശേരിൽ തിരുമേനിയെ അസ്വസ്ഥനാക്കിയിരുന്നു. സഭാസുന്നഹദോസിൻ്റെ തീരുമാനപ്രകാരം, അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസുമായി ബന്ധപ്പെട്ട് പുനരൈക്യ ശ്രമങ്ങൾ നടത്താനായിരുന്നു തീരുമാനം.

അന്ത്യോക്യൻ സഭ

വി. പത്രോസ് സുവിശേഷമറിയിച്ച അന്ത്യോക്യയിൽ പാശ്ചാത്യ സുറിയാനി രീതിയിലുള്ള ആരാധനാക്രമത്തോടെ കത്തോലിക്കാ സമൂഹമാണ് നിലനിന്നു വന്നത്. AD 451 ൽ കൽക്കദോനിയ സുന്നഹദോസോടു കൂടി സഭയിൽ ചില ഭിന്നതകൾ ഉടലെടുത്തിരുന്നു. സഭയുടെ വിശ്വാസമനുസരിച്ച് കർത്താവിൻ്റെ ഇരു സ്വഭാവങ്ങളെപ്പറ്റി എ വുത്തിക്കൂസ് ഉന്നയിച്ച പാഷണ്ഡതയാണ് സുന്നഹദോസ് ചേരാൻ ഇടയാക്കിയത്.

കർത്താവിന് ഒരു സ്വഭാവം മാത്രമേയുള്ളുവെന്നായിരുന്നു എവുത്തി കൂസിൻ്റെ പക്ഷം. കർത്താവിൽ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഒരുപോലെ അന്തർലീനമായിരിക്കുന്നുവെന്ന സഭാപ്രബോധനത്തെ എവുത്തിക്കൂസ് വെല്ലുവിളിച്ചു. സുന്നഹദോസിലും സഭയിലും അനേകം ഭിന്നാഭിപ്രായങ്ങളുണ്ടായി. തത്ഫലമായി കത്തോലിക്കാ സഭയിൽ നിന്നും കുറെപ്പേർ പിളർന്നു മാറി. അന്നത്തെ രാഷ്ട്രീയ പശ്ചാത്തലം പിളർപ്പിന് ആക്കം കൂട്ടി. പിളർന്നു പോയവരിൽത്തന്നെ പല അവാന്തരവിഭാഗങ്ങളുണ്ടായി. ക്രമേണ അവരെയെല്ലാം യോജിപ്പിച്ച് ഒരു സഭയും ഹയരാർക്കിയാക്കിയുമാക്കി മാറ്റിയത് യാക്കോബ് ബുർദാനസേർജിയൂസ് എന്നയാളാണ്. ഇദ്ദേഹം ആ വിഭാഗത്തിൻ്റെ മെത്രാനും പാത്രിയർക്കീസുമായി. അദ്ദേഹത്തിൻ്റെ പിൻഗാമികളാണ് യാക്കോബായ സഭ എന്നറിയപ്പെടുന്നത്.

അന്ത്യോക്യയിൽ കത്തോലിക്കാ പാത്രയർക്കീസ് ഉണ്ടായിരുന്നതിനാൽ ഗ്രാമ പ്രദേരങ്ങളിലെ ആശ്രമങ്ങളിലാണ് യാക്കോബുർദാന താമസിച്ചിരുന്നത്. യാക്കോബുർദാനയുടെ പിൻഗാമികളായ മെത്രാന്മാരെയാണ് പിന്നീട് പുത്തൻകൂർ മെത്രാന്മാർ തങ്ങൾക്കു പട്ടം ലഭിക്കാനായി ക്ഷണിച്ചു വരുത്തിയത്.

ഇപ്പോൾ അന്ത്യോക്യൻപാത്രയർക്കീസ് എന്ന സ്ഥാനപ്പേരിൽ 6 പേർ നിലവിലുണ്ട്. പാശ്ചാത്യ സുറിയാനി റീത്തിനു പുറമെ ലത്തീൻ, മാറോനായ, മല്ക്കായ പാത്രിയർക്കീസുമാർ മാർപ്പാപ്പയ്ക്കു കീഴിലുള്ള കത്തോലിക്കാ പാത്രിയർക്കീ സുമാരും മറ്റു രണ്ടു പേർ യാക്കോബായ വിഭാഗത്തിൽപെട്ടവരുമാണ്.

അന്ത്യോക്യൻ യാക്കോബായ സഭയിലെ അഗ്നാത്തിസ് ഗിയർവെ പാത്രിയർക്കീസ് പതിനെട്ടാം നൂറ്റാണ്ടിൻ്റെ അന്ത്യഘട്ടത്തിൽ അനുയായികളോടൊപ്പം കത്തോലിക്കാ സഭയിൽ ചേർന്നിരുന്നു. പുനരൈകപ്പെട്ടവർക്കായി ഒരു ഹയരാർക്കിയും ആരാധനക്രമവും (റീത്ത്) മാർപ്പാപ്പ അനുവദിച്ചു കൊടുത്തിരുന്നു. അന്ത്യോക്യ കത്തോലിക്കാ പാത്രിയർക്കീസ് എന്ന പേരിലാണ് പ്രസ്തുത പാത്രിയർക്കീസിനെ തിരുസിംഹാസനം അംഗീകരിച്ചത്. ബെയ്റൂട്ടിലായിരുന്നു ആസ്ഥാനം. യാക്കോബായക്കാർ ഉപയോഗിക്കുന്ന ആരാധനാക്രമം തന്നെയാണ് തെററുകൾ തിരുത്തി സുറിയാനികത്തോലിക്കരും ഉപയോഗിച്ചിരുന്നത്. ആരാധനകൾക്കും പാർത്ഥനകൾക്കും അറബി ഭാഷയും ഉപയോഗിചിരുന്നു. ഈ പാത്രയർക്കീസിൻ്റെ പിന്നീടുള്ള ഒരു പിൻഗാമിയായ അപ്രേം റഹ്മാനി പാത്രിയർക്കീസുമായി പുനരൈക്യ ചർച്ചകൾക്കാണ് മാർ ഇവാനിയോസിനെ നിയോഗിച്ചത്.

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ

ഭാഗം - 1: ബാല്യം

ഭാഗം - 2: എം.ഡിസെമിനരി

ഭാഗം - 3: മലങ്കര യാക്കോബായസഭയുടെ വിഭജനം

ഭാഗം- 4: വിഭജനം പൂർണ്ണതയിലേക്ക്

ഭാഗം- 5: വനിതാ വിദ്യാഭ്യാസം

ഭാഗം- 6: സന്യാസം- മിഷണറി പ്രവർത്തനം

ഭാഗം- 7: ആശ്രമ സ്ഥാപനം

ഭാഗം- 8: മുണ്ടൻ മലയിലെ ആശ്രമം

ഭാഗം- 9: ആശ്രമ ജീവിതം

ഭാഗം- 10: ആശ്രമം - തുടർപ്രവർത്തനങ്ങൾ

ഭാഗം- 11: സ്ത്രീ വിദ്യാഭ്യാസവും സന്യാസിനീ സമൂഹവും

ഭാഗം- 12: മെത്രാൻ പദവിയിലേയ്ക്ക്

ഭാഗം- 13: അഭിഷേകാനന്തരം

ഭാഗം- 14: ബഥനിയുടെ സ്വതന്ത്ര മെത്രാൻ

ഭാഗം- 15: പുനരൈക്യ വഴിയിൽ

ഭാഗം- 16: ആറാം മാർത്തോമ്മയുടെ പുനരൈക്യ ശ്രമങ്ങൾ

ഭാഗം- 17: ആറാം മാർത്തോമ്മായ്ക്കു ശേഷം പുനരൈക്യശ്രമങ്ങൾ

ഭാഗം- 18: പുത്തൻ കൂറിലെ പുതിയ സഭകൾ - 1

ഭാഗം- 19: പുത്തൻ കൂറിലെ പുതിയ സഭകൾ - 2

ഭാഗം- 20: പുനരൈക്യ ചുവടുകൾ

ഭാഗം- 21: അന്ത്യോക്യൻ പാത്രിയർക്കീസുമായി ചർച്ചകൾ