മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 5
വനിതാ വിദ്യാഭ്യാസം

പുരുഷന്മാർക്കു മാത്രമല്ല വനിതകൾക്കും ഉന്നത വിദ്യാഭ്യാസം നൽകണമെന്നും അവരെക്കൊണ്ട് സമുദായത്തിനും രാജ്യത്തിനും പ്രയോജനമുണ്ടാകണമെന്നും അച്ചൻ ആഗ്രഹിച്ചു. ഉന്നത വിദ്യാഭ്യാസവും സംസ്കാരവും പരിശീലനവും ലഭിക്കുന്ന സ്ത്രീകളെക്കൊണ്ട് കേരളത്തിലെ സ്ത്രീ ജനങ്ങളുടെയിടയിൽ വിദ്യാഭ്യാസപരവും ആത്മീയവുമായ ഉന്നമനം സൃഷ്ടിക്കാൻ കഴിയുമെന്ന് അച്ചൻ കണക്കുകൂട്ടി. ആംഗ്ളിക്കൻ സഭയിലെ ഹൈ ചർച്ചുകാരായ യൂറോപ്യൻ കന്യാസ്ത്രീകൾ നടത്തുന്ന കൽക്കട്ടയിലെ ഡയസിഷൻ കോളജിൻ്റെ പ്രിൻസിപ്പലായിരുന്ന സിസ്റ്റർ മേരി വിക്ടോറിയയെ അച്ചൻ സന്ദർശിച്ചു. പ്രസ്തുത കോളജിൽ ഏതാനും കേരളീയ വനിതകൾക്ക് പ്രവേശനം നൽകുന്നതിന് സിസ്റ്റർ സമ്മതിച്ചു.
കിഴക്കൻ ബംഗാളിൽ ബാരിസോളിലെ കന്യകാമഠത്തിൽ സന്യാസ പരിശീലനത്തിനു പുറമെ, ഇംഗ്ലീഷ് ഭാഷാ പഠനത്തിനും സൗകര്യമുണ്ടായിരുന്നു. ബാരിസോളിലെത്തി മദർ ഈഡിത്തിനെ കണ്ടു. അച്ചൻ്റെ ആഗ്രഹപ്രകാരം സുറിയാനിക്കാരായ ഏതാനും പെണ്കുട്ടികളെ അവിടെ സ്വീകരിക്കാനും പഠിപ്പിക്കാനും അവരെ സുരക്ഷിതമായി സംരക്ഷിക്കാനും മഠാധിപയായ ഈഡിത്ത് സമ്മതിച്ചു.
അച്ചൻ ഈ വിവരങ്ങളൊക്കെയും ദിവന്നാസിയോസ് തിരുമേനിയെ വിശദമായി ധരിപ്പിച്ചു. വിദ്യാഭ്യാസത്തിനായി പെൺകുട്ടികളെ കൽക്കത്തയിലേക്ക് കൊണ്ടുപോവുകയെന്ന നൂതനവും വിപ്ലവകരവുമായ ആശയത്തിന് തിരുമേനി പ്രോത്സാഹനവുംആശിസും അനുവാദവും നൽകി. ആദ്യമായി കൽക്കട്ടയിലേക്ക് ഉപരിപഠനത്തിനായി പോയ പെൺകുട്ടി ഇ.ജെ.ജോൺ വക്കീലിൻ്റെ മകൾ അച്ചാമ്മ ആയിരുന്നു.( പിന്നീട് മിസിസ് ജോൺ മത്തായി എന്നറിയപ്പെട്ടു.) വേറെയും അനേകം പെൺകുട്ടികൾ ആ പാത പിന്തുടർന്നു.
മലയാള മനോരമയുടെ സ്ഥാപക പത്രാധിപരും ഭാഷാ പണ്ഡിതനുമായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പ്രത്യേക താത്പര്യപ്രകാരം തിരുവല്ലയ്ക്കടുത്ത് തിരുമൂലപുരത്ത് ഒരു വലിയ കെട്ടിട സമുച്ചയം പണി കഴിക്കപ്പെട്ടിരുന്നു. അവിടെയൊരു ഗേൾസ് ഹൈസ്കൂൾ തുടങ്ങാനായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. പക്ഷേ ആ ഗ്രഹം നിറവേറുന്നതിനു മുൻപ് കണ്ടത്തിൽ വറുഗീസ് മാപ്പിള്ള ദിവംഗതനായി. അദ്ദേഹത്തിൻ്റെ അഭിലാഷം നിറവേറ്റുന്നതിന് ഗീവറുഗീസച്ചൻ തീരുമാനിച്ചു.തിരുമൂലപുരത്ത് ഗേൾസ് സ്കൂൾ തുടങ്ങുന്നതിനു വേണ്ടി കൂടെയായിരുന്നു, കൽക്കട്ടയിൽ സ്ത്രീകളെ ഉന്നത വിദ്യാഭ്യാസത്തിനയച്ചത്.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15