മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 8
മുണ്ടൻ മലയിലെ ആശ്രമം

മുണ്ടൻ മലയെ ആശ്രമ സങ്കേതമാക്കി മാറ്റിയെടുക്കാൻ അത്യദ്ധ്വാനം വേണ്ടിയിരുന്നു. ആദ്യമായി താഴ് വാരത്തിൽ ഒരു കെട്ടിടം അവർ പണിതുണ്ടാക്കി (സത്രം). ഉമ്മൻ വാദ്ധ്യാർ ശൂരനാടു നിന്നും പെരുനാടിലുള്ള സ്കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങി. അദ്ദേഹം അവിവാഹിതനും സന്യാസ താത്പര്യമുള്ളയാളുമായിരുന്നു. അച്ചൻ്റെ അനുജൻ മത്തായി പ്പണിക്കരും ജ്യേഷ്ടൻ തര്യതുപണിക്കരും അവിടെയെത്തി. ഇതിനിടയിൽ സെറാംപൂരിൽ നിന്നും ചികിത്സാർത്ഥം അച്ചനും കോട്ടയത്തെത്തി.
സെറാംപൂർ വീട്ടുപോരാൻ അല്പതാമസമുള്ളതിനാലും മുണ്ടന്മലയ്ക്കടുത്ത് ഒരു പള്ളിയും ഇല്ലാത്തതിനാലും മുണ്ടന്മലയിലേക്ക് ഒരു വൈദികനെ അയക്കുന്നതിനെപ്പറ്റി ചിന്തിച്ചു. അന്ന് പഴയ സെമിനരിയിൽ എത്തി താമസിച്ചു കൊണ്ടിരുന്ന കണ്ടനാട് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായോട് അഭ്യർത്ഥിച്ചതിൻ പ്രകാരം, അച്ചനോടൊപ്പം ഉണ്ടായിരുന്ന അലക്സിയോസ് ശെമ്മാശനെ വൈദികനായി അഭിഷേകം ചെയ്ത് മുണ്ടൻ മലയിലേക്കയച്ചു.
ഗീവറുഗീസച്ചൻ്റെ നിർദ്ദേശങ്ങൾക്കനുസരണമായി ഫാ.അലക്സിയോസിൻ്റെ നേതൃത്വത്തിൽ മലമുകളിൽ ആശ്രമം പണി തീർത്തു. സെറാംപൂർ വിട്ട് അച്ചൻ കേരളത്തിലേക്ക് തിരികെ പോരാൻ തയ്യാറായി. അതിനു മുൻപായി ആശ്രമത്തിൻ്റെ പേര്, നിയമങ്ങൾ എന്നിവ സംബന്ധമായി ഏറെ പഠനങ്ങൾ നടത്തി. ആശ്രമത്തിൻ്റെ പേരിനായി പ്രാർത്ഥനാപൂർവം വേദപുസ്തകം പരതിയ അദ്ദേഹത്തിനു ലഭിച്ചത് ബഥനി എന്ന പേരാണ്. ആശ്രമത്തിലെ അന്തേവാസികൾ ഉൾപ്പെടുന്ന സമൂഹത്തിന് അദ്ദേഹം നിശ്ചയിച്ച പേര് ക്രിസ്താനുരകരണ സമൂഹം (Order of imitation of Christ - OIC) എന്നാണ്.
ബഥനി മിശാഹാനുകരണ സമൂഹത്തിൻ്റെ നിയമാവലി ഉണ്ടാക്കുന്നതിനായി മാന്നാനം ഉൾപ്പടെ അനേകം കത്തോലിക്കാ സന്യാസസഭാശ്രേഷ്ടന്മാരെ സന്ദർശിക്കുകയും നിയമാവലികൾ വാങ്ങി പഠിക്കുകയും ചെയ്തു. അവസാനം വി. ബസേലിയോസിൻ്റെ സന്യാസാശ്രമ നിയമങ്ങൾ അടങ്ങിയ നിയമ സംഹിതയാണ് ബഥനിക്കായി അച്ചൻ സ്വീകരിച്ചത്. സന്യസ്ഥരുടെ വേഷം ഇന്ത്യൻ ദേശീയതയ്ക്ക് അനുരൂപമാവണമെന്ന ചിന്തയാലാണ്, കാവി നിറം അദ്ദേഹം തെരഞ്ഞെടുത്തത്.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15